പുതിയ ഡാം മാത്രം പോംവഴി: ഉമ്മന്‍ ചാണ്ടി

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തമിഴ്‌നാട് പരിഗണിക്കാത്തതില്‍ ദുഃഖമുണ്ടെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനടപടികള്‍ അനന്തമായി നീളുന്നത് ആശങ്കയുളവാക്കുന്നുണ്ട്. തമിഴ്‌നാടുമായി നല്ല ബന്ധമാണ് കേരളം ആഗ്രഹിക്കുന്നത്. അവര്‍ക്ക് വെള്ളം നല്‍കാമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ സഭയില്‍ വിളിച്ചുവരുത്തണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് ഏകാഭിപ്രായം ഇല്ല. അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നുമണിക്കൂര്‍ ചര്‍ച്ചയാണ് വെള്ളിയാഴ്ച സഭയില്‍ നടക്കുക. രാവിലെ ഒമ്പതിന് തുടങ്ങിയ സമ്മേളനം ഉച്ചയ്ക്ക് 12 ന് അവസാനിക്കും.












Click it and Unblock the Notifications