കോഫി ഷോപ്പിന്റെ ടോയ്‌ലറ്റില്‍ ഒളിക്യാമറ

30 വര്‍ഷമായി ഈ കോഫി ഷോപ്പ് ഇവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ധാരാളമായെത്തുന്ന ഷോപ്പിന് ഒരു ടോയ്‌ലറ്റായിരുന്നു ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഇവിടെയെത്തിയ ഒരു വിദ്യാര്‍ഥിനി ടോയ്‌ലറ്റില്‍ പ്ലാസ്റ്റിക് കേസില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ ക്യാമറ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി ഈ ക്യാമറ പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോണിയാണ് ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവമറിഞ്ഞ കടയുടമ നടുങ്ങി. ടോണി ഒരു നല്ല ജീവനക്കാരനായിരുന്നുവെന്നും അയാളില്‍ നിന്ന് താന്‍ ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തെ തുടര്‍ന്ന് ടോണിയുടെ അപ്പാര്‍ട്ട്‌മെന്റ് പൊലീസ് റെയ്ഡ് ചെയ്തു. അവിടെ നിന്ന് കമ്പ്യൂട്ടറും മെമ്മറികാര്‍ഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications