യാഹു മെയില്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍

ഇന്ത്യയടക്കം വ്യത്യസ്ത രാജ്യങ്ങളിലെ 22 പുതിയ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ മൊത്തം 46 ഭാഷകളില്‍ മെയില്‍ സേവനം ലഭ്യമാവും.
പ്രാദേശിക ഭാഷകളില്‍ സേവനം ലഭിക്കുന്നതോടെ യാഹുവിന്റെ വ്യത്യസ്തമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കൂടുതലാളുകള്‍ മുന്നോട്ടുവരുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. മറ്റ് സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളെയും ഇമെയില്‍ സൗകര്യങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ യാഹു മടികാണിക്കുന്നില്ല.
ഫേസ്ബുക്ക്, ട്വിറ്റര്‍, സിംഗ, യാഹൂ ഗ്രൂപ്പ്‌സ്, മറ്റ് ഇമെയില്‍ സേവനദാതാക്കള്‍ എന്നിവയുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്താവുന്ന സൗകര്യങ്ങള്‍ യാഹു മെയിലിനുള്ളില്‍ തന്നെയുണ്ട്.












Click it and Unblock the Notifications