കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാരിയ്ക്ക് പക്ഷാഘാതം?

Google Oneindia Malayalam News

zardari
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആസിഫലിയ്ക്ക് പക്ഷാഘാതമാണുണ്ടായതെന്ന് സ്ഥിരീകരിച്ചു. തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടായതിനാല്‍ മുഖത്തിന്റെ ഒരു ഭാഗം കോടിയതായും ദ ന്യൂസ് ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

അപകടനില തരണ ചെയ്‌തെങ്കിലും സാധാരണ ജീവിതത്തിലേക്ക് സര്‍ദാരിക്ക് തിരിച്ചുവരണമെങ്കില്‍ ഏറെ പണിപ്പെടേണ്ടി വരും. മുഖം കോടിയതിനാല്‍ സംസാരം ശരിയായ രീതിയിലല്ല. ദിവസങ്ങള്‍ നീണ്ട സ്പീച്ച് തെറാപ്പിയിലൂടെ മാത്രമേ ഇത് ശരിയാക്കാനാവൂ.

ഇതോടെ പതിവ് പരിശോധനയുടെ ഭാഗമായാണ് സര്‍ദാരി ദുബയ് ആശുപത്രിയിലെത്തിയതെന്ന പാകിസ്താന്‍ സര്‍ക്കാര്‍ വാദം പൊളിയുകയാണ്. കുഴഞ്ഞുവീണ സര്‍ദാരിയെ അടിയന്തിര ചികില്‍സയ്ക്കുവേണ്ടി എയര്‍ ആംബുലന്‍സിലാണ് ദുബായിലെത്തിച്ചത്.

ഇപ്പോള്‍ ഐസിയുവില്‍ നിന്ന് സാധാരണ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും എത്ര ദിവസം ചികില്‍സ തുടരേണ്ടി വരുമെന്ന കാര്യത്തില്‍ വ്യക്തമായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സയ്ക്കായി ലണ്ടനിലേക്ക് മാറ്റുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ തീരുമാനിക്കൂ.

English summary
Asif Ali Zardari had suffered a mild stroke that caused bleeding in the brain and facial paralysis, a media report said on Friday, even as the Pakistan president's office insisted his health was improving and he was "stable, comfortable and resting" in a Dubai hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X