കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവാഗിനെ റാഞ്ചാന്‍ പരസ്യ കമ്പനികള്‍

  • By Lakshmi
Google Oneindia Malayalam News

Sehwag
ദില്ലി: ഏകദിനക്രിക്കറ്റില്‍ റെക്കോര്‍ഡ് ഭേദിച്ച ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ വിപണിമൂല്യം ഉയരുന്നു. പുതിയ റെക്കോര്‍ഡ് കുറിച്ചതോടെ താരമായി മാറിയ സേവാഗിനെ സ്വന്തമാക്കാനായി പരസ്യക്കമ്പനികള്‍ മത്സരം തുടങ്ങിക്കഴിഞ്ഞു.

പത്തുകോടിവരെയാണ് പരസ്യത്തിനായി സേവാഗിന് വന്നിരിക്കുന്ന ഓഫര്‍. തന്നെത്തേടിയെത്തിയ വമ്പന്‍ ഓഫറുകളില്‍ 4,5 എണ്ണം സേവാഗ് സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവയില്‍ നിന്നുള്ള പ്രതിഫലം വര്‍ഷത്തില്‍ പത്ത് കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത രണ്ട് മാസങ്ങളിലായി നാലോ അഞ്ചോ പുതിയ ബ്രാന്റുകള്‍ക്കായി സേവാഗുമായി കരാറൊപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌പോര്‍ട്സ് മാര്‍ക്കറ്റിങ് കമ്പനിയായ പിഎംജിയുടെ സിഇഒ മെല്‍റോയ് ഡിസൂസ പറഞ്ഞു. ഇപ്പോള്‍ പ്രമുഖ ബ്രാന്റുകളെല്ലാം സേവാഗിനെ ബ്രാന്‍ഡ് അംബാസിഡറായി കിട്ടുമോയെന്നാണ് അന്വേഷിക്കുന്നതെന്നും ഡിസൂസ പറയുന്നു.

33കാരനായ സേവാഗ് ഇപ്പോള്‍ അഡിഡാസ്, റോയല്‍ ചലഞ്ച്, ഹീറോ മോട്ടോകോര്‍പ് തുടങ്ങി പത്തോളം ബ്രാന്‍ഡുകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലായമായി വര്‍ഷത്തില്‍ 2-2.5കോടിയ്ക്കുമിടയിലാണത്രേ സേവാഗ് പ്രതിഫലം വാങ്ങുന്നത്.

ഡിസംബര്‍ 8ന് വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറില്‍ നടന്ന ഏകദിന മത്സരത്തിലാണ് സേവാഗ് സച്ചന്‍ ടെണ്ടുല്‍ക്കറുടെ 200 റെണ്‍സ് എന്ന ഏകദിന സ്‌കോര്‍ മറികടന്ന് പുതിയ റെക്കോര്‍ഡ് കുറിച്ചത്

ഇതോടെ ഇന്ത്യയിലെയും ഇന്ത്യയ്ക്ക് പുറത്തും സേവാഗിന് ആരാധകര്‍ കൂടുമെന്ന കണക്കുകൂട്ടലുകള്‍ തന്നെയാണ് പരസ്യക്കമ്പനികളെ സേവാഗിന് മുന്നിലെത്തിക്കുന്നത്. സച്ചിന്‍, ധോണി തുടങ്ങിയവര്‍ക്കൊപ്പം സേവാഗും ഇനി വന്‍ വിലയുള്ള പരസ്യതാരമായി മാറുകയാണ്.

English summary
Advertisers line up for Virender Sehwag New Delhi: With his stupendous 219-run show catapulting Virender Sehwag to the top of the one-day cricket record books, the advertisers have rushed in to sign on the flamboyant batsman with deals worth an estimated Rs 10 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X