കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ക്ക് ജയലളിതയുടെ തുറന്ന കത്ത്

  • By Lakshmi
Google Oneindia Malayalam News

Jayalalitha
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ കേരള ജനതയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തുറന്നകത്ത്. ദേശീയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണ് മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളജനതയോട് ജയ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

വിഭജന ശക്തികള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ ഇരകളാകരുത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ അപകടം ഉണ്ടാവില്ലെന്നും ജയലളിത പറയുന്നു.

ഭിന്നിപ്പിച്ച് കാര്യങ്ങള്‍ നേടാനുള്ള വിഭജന ശക്തികളുടെ നീക്കത്തില്‍ മലയാളികള്‍ വീഴരുത്. ഇപ്പോഴത്തെ അണക്കെട്ട് പുതിയത് പോലെ സുരക്ഷിതമാണ്. ജനങ്ങളില്‍ ഭീതി പടര്‍ത്താനുള്ള നീക്കം ദൗര്‍ഭാഗ്യകരമാണ്. അണക്കെട്ട് ഡീക്കമ്മിഷന്‍ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയാണ്- പരസ്യത്തിലെ ഉള്ളടക്കത്തല്‍ പറയുന്നു.

കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് അണക്കെട്ട് സുരക്ഷിതമാക്കാന്‍ തമിഴ്‌നാട് നടപടി സ്വീകരിച്ചിരുന്നു. 1980 മുതല്‍ 94 വരെ അണക്കെട്ട് ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സ്വീകരിച്ച നടപടികള്‍ പ്രസ്താവനയില്‍ വിവരിച്ചിട്ടുണ്ട്. റിസോര്‍ട്ട് മാഫിയയെയും കയ്യേറ്റക്കാരെയും സഹായിക്കാനാണ് അണക്കെട്ട് തകരുമെന്ന പ്രചാരണം നടത്തുന്നത്- കത്തില്‍ ജയലളിത ആരോപിക്കുന്നു.

തമിഴ്‌നാടിന് പാട്ടത്തിന് ലഭിച്ച ഭൂമി ഒട്ടേറെ പേര്‍ കയ്യേറുന്നുണ്ടെന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ ഒഴുകിപ്പോകുമെന്നും ജയ പറയുന്നു. കേരളവുമായി ഉണ്ടാക്കിയ പാട്ടക്കരാറിന്റെ വിശദാംശങ്ങളും ജയലളിത വിവരിച്ചിട്ടുണ്ട്.

ഒരു മുഴുനീള പേജില്‍ ആണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജയലളിതയുടെ ഒപ്പോടു കൂടിയ കത്തില്‍ അവരുടെ ചിത്രവും നല്‍കിയിട്ടുണ്ട്.

English summary
To the people of Kerala, Tamil Nadu Chief Minister J Jayalalithaa has appealed not to fall prey to vested interests on the Mullaperiyar Dam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X