സെക്‌സിന് വിസമ്മതിച്ച ബാര്‍ഗേളിനെ കൊന്നു

ശാന്തി പാര്‍ക്കിലെ കാഞ്ചന്റെ വസതിയില്‍ വച്ചാണ് കൊല നടത്തിയത്. ശാന്തി പാര്‍ക്കിനടത്തുള്ള വീട്ടില്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് വിജയ് താമസിയ്ക്കുന്നത്.
അടുപ്പത്തിലായതിന് ശേഷം പല തവണയായി ലക്ഷക്കണക്കിന് രൂപ തന്റെ പക്കല്‍ നിന്നും കാഞ്ചന്‍ വാങ്ങിയിരുന്നതായി ഇയാള്‍ പറയുന്നു. പിന്നീട് ഇയാളുടെ ബിസിനസ്സ് നഷ്ടത്തിലായപ്പോള്‍ കാഞ്ചന്‍ ഇയാളെ കൈവിട്ടുവത്രേ.
വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ വിജയ് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് കാഞ്ചനയോട് ആവശ്യപ്പെട്ടുവത്രേ. ഇത് നിരസിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. മദ്യലഹരിയായിരുന്നതിനാല്‍ കാഞ്ചന്‍ കൊല്ലപ്പെട്ട വിവരം രാവിലെ ഉറക്കമെണീറ്റപ്പോഴാണ് വിജയ് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications