Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ തടഞ്ഞിട്ടും അണികളെത്തി; പൂജ നടത്തി

Sonia Gandhi
ദില്ലി: ആഘോഷങ്ങള്‍ വേണ്ടെന്നും ആശംസഅര്‍പ്പിക്കാനായി ദൂരെദിക്കില്‍ നിന്നൊന്നും ആരും വരേണ്ടെന്നുമെല്ലാം പറഞ്ഞെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മദിനം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അറിഞ്ഞില്ലെന്ന് നടിക്കാന്‍ പറ്റുന്ന കാര്യമല്ല.

സോണിയ കര്‍ശനമായി ആഘോഷങ്ങള്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും ഇവരുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പൂജ നടത്തിയും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ അവരുടെ 66ആം പിറന്നാള്‍ കൊണ്ടാടി.

നൂറുകണക്കിന് അനുയായികള്‍ വെള്ളിയാഴ്ച രാവിലെമുതല്‍ പ്രിയനേതാവിന്റെ ഔദ്യോഗികവസതിയായ 10 ജനപഥിലേക്കെത്തിയിരുന്നു.

സോണിയയുടെ വസതിക്കുമുമ്പില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ താത്കാലികമായി നിര്‍മിച്ച ക്ഷേത്രത്തിലാണ് അനുയായികള്‍ പൂജ നടത്തിയത്. തുടര്‍ന്ന് കേക്ക് മുറിച്ചും വാദ്യമേളങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തും അവര്‍ ആഘോഷം കൊഴുപ്പിച്ചു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി, വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ തുടങ്ങിയ പാര്‍ട്ടിനേതാക്കളും സോണിയക്ക് ആശംസ നേരാനെത്തി. വെള്ളിയാഴ്ച രാവിലെ ലോക്‌സഭയിലെത്തിയ സോണിയയ്ക്ക് ബിജെപി നേതാവ് എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഏറെ ക്ലേശങ്ങള്‍ സഹിച്ചും പണം ചെലവിട്ടും ദില്ലിയിലെത്തുന്ന അനുയായികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പിറന്നാള്‍ ആഘോഷം ഒഴിവാക്കാന്‍ സോണിയ തീരുമാനിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+