കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോട് അമല മെഡിക്കല്‍ കോളെജില്‍

  • By Nisha Bose
Google Oneindia Malayalam News

Sukumar Azhikode,
തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ ഹാര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡോ സുകുമാര്‍ അഴീക്കോടിനെ അമല മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ഏതാനും ദിവസംമുമ്പ് വീട്ടില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഹാര്‍ട്ട് ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

അഴീക്കോടിന്റെ വായില്‍ താടിയെല്ലിനോടു ചേര്‍ന്ന് അര്‍ബുദ രോഗബാധയുള്ളതായി കണെടത്തിയിരുന്നു. ഇതിന് ചികില്‍സ നടത്താനായാണ് അമലയില്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അസുഖംമൂലം അദ്ദേഹം വളരെ ക്ഷീണിതനാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഏതാനും ആഴ്ചകളായി അഴീക്കോട് പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നില്ല.

അതേ സമയം അദ്ദേഹത്തിന്റെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അഴീക്കോടിന്റെ അസുഖവിവരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ചികിത്സ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് എംപി വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

English summary
Dr Sukumar azhikode has been transferred to Amala Hospital, for further treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X