15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ബ്ലേഡിന് വരഞ്ഞു
തിരുവനന്തപുരം: വെളളനാട് പത്താം ക്ലാസുകാരിയെ നാലംഗ സംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുകയും കൈയില്‍ ബ്ലേഡ് കൊണ്ടു വരയുകയും ചെയ്തു. പ്രതികള്‍ക്കെതിരേ ബലാത്സംഗശ്രമത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെ സ്‌കൂളിലേക്കു പോകും വഴിയായിരുന്നു സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം കുട്ടിയെ ആക്രമിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പ് ഇതേ സംഘം കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു.
ഇതിനു ശേഷം അമ്മയോടൊപ്പമായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. എന്നാല്‍ ഇന്നു കുട്ടി തനിച്ചാണെന്നു മനസിലാക്കിയ സംഘം ആക്രമിക്കുകയായിരുന്നു. നാട്ടുകാരെത്തിയപ്പോള്‍ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. കുട്ടിയുടെ കഴുത്തിനു കാര്യമായ പരുക്കുണ്ടെന്നു ഡോക്റ്റര്‍ അറിയിച്ചു.












Click it and Unblock the Notifications