അണക്കെട്ട് തകര്‍ന്നാല്‍ സൈറണോ കൂട്ടമണിയോ?

അധികൃതര്‍ക്കാണെങ്കില്‍ കാര്യക്ഷമമായ രീതിയില്‍ എന്ത് അടിയന്തരനടപടികള്‍ ആ സമയത്ത് സ്വീകരിക്കണമെന്നതിനെക്കുറിച്ച് ഇതേവരെ ഒരു തീരുമാനത്തിലെത്താനും കഴിഞ്ഞിട്ടില്ല. ഓരോ കാര്യങ്ങള്‍ക്ക് പദ്ധതിയിടുമ്പോള്‍ അതില്‍ അപകടത്തിന്റെ പഴുതുകള്‍ ബാക്കിയാവുകയാണ്.
ഇപ്പോള്‍ റവന്യൂ വകുപ്പ് തലപുകയ്ക്കുന്നത് അണക്കെട്ട് തകര്‍ന്നാല്‍ അപായസൂചന നല്‍കാനായി കൂട്ടമണി മുഴക്കണോ അതോ സൈറണ്‍ മുഴക്കണോയെന്നാണ്.
അപകടമുണ്ടായാല്‍ സൈറന്‍ മുഴക്കണോ കൂട്ടമണിയടിക്കണോ? ഇതിന് ആളെ നിയമിക്കേണ്ടെ എന്നിങ്ങനെ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ ഇതേവരെ മറുപടി നല്‍കിയിട്ടില്ല. സൈറണ്‍ മുഴക്കിയാല്‍ മതിയെന്നാണത്രേ ഇപ്പോഴത്തെ തീരുമാനം. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
കലക്ടറേറ്റ്, ജില്ലയിലെ വില്ലേജ്, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ അടിയന്തര മുന്നറിയിപ്പിനും ഏകോപനത്തിനുമായി സ്ഥാപിച്ചിട്ടുള്ള വിഎച്ച്എഫ് ഏര്‍ളി വാണിങ് സിസ്റ്റത്തെക്കുറിച്ചാണ് ദ്വിദിന പരിശീലനം നല്‍കുന്നത്.
പീരുമേട് ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ ശനിയാഴ്ചയാണ് പരിശീലനം തുടങ്ങുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുവേണ്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണ് പരിശീലനം നല്‍കുന്നത്.












Click it and Unblock the Notifications