ജയലളിത തെറ്റിദ്ധാരണ പരത്തുന്നു: ജോസഫ്

ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതു ശരിയല്ല. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ പഠിച്ചാണു പ്രക്ഷോഭത്തിനിറങ്ങുന്നത്. പ്രശ്‌നത്തില്‍ മാറി നില്‍ക്കുന്നവരെല്ലാം രംഗത്തു വരണം- ജോസഫ് പറഞ്ഞു.
ജലനിരപ്പ് കുറയ്ക്കുന്നത് ഭൂമാഫിയയെ സഹായിക്കാനെന്ന ജയലളിതയുടെ വാദം തെറ്റാണ്. കേരളത്തിന്റെ വാദങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ച് ജലനിരപ്പ് കുറയ്ക്കാന്‍ അനുമതി നല്‍കുമെന്നാണു പ്രതീക്ഷം-അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്തൊക്കെ പറഞ്ഞാലും പുതിയ അണക്കെട്ട് പണിയുമെന്ന് മന്ത്രി കെഎം മാണി പറഞ്ഞു. കേളത്തില്‍ പുതിയ അണക്കെട്ട് പണിയാന്‍ തമിഴ്‌നാടിന്റെ അനുമതി ആശ്യമില്ലെന്നും സുരക്ഷയാണ് പരമപ്രധാനമെങ്കില്‍ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications