Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതയില്‍ നഴ്‌സിനെ പൂട്ടിയിട്ട 4പേര്‍ റിമാന്റില്‍

കൊച്ചി: അമൃത ആശുപത്രിയില്‍ സമരംചെയ്ത നേഴ്‌സുമാരിലൊരാളെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടു മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നാലുപേരെ റിമാന്‍ഡ്‌ചെയ്തു.

സമരത്തിന്റെ ലഘുലേഖ വിതരണംചെയ്ത ലിസു മൈക്കിളിനെ മര്‍ദ്ദിച്ചതിന് അറസ്റ്റിലായ കാസര്‍കോട് പനത്തടി സ്വദേശി ബിജു ഗോപാല്‍ (34), സിഎന്‍ അനില്‍ (36), കോഴിക്കോട് സ്വദേശി ദിനേശ്കുമാര്‍(42), പ്രദീപ് (32) എന്നിവരെയാണ് റിമാന്‍ഡ്‌ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് നേതാക്കള്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോഴാണ് സമരക്കാരില്‍ ഒരാളെ കാണാനില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്. ഇയാളെ കണ്ടുകിട്ടാതെ ചര്‍ച്ചയില്ലെന്ന് സമരക്കാര്‍ മാനേജ്‌മെന്റിനെ അറിയിച്ചു.

തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ തിരച്ചലില്‍ കാണാതായ ലിസു മൈക്കിളിനെ ക്രൂരമര്‍ദനമേറ്റനിലയില്‍ കണ്ടെത്തി. ഇയാളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാനായി ആശുപത്രിയില്‍ കയറാന്‍ ശ്രമിച്ച പൊലീസിനെ മഠത്തിലെ അന്തേവാസികളും ആശുപത്രി ജീവനക്കാരും തടഞ്ഞു. അറസ്റ്റിനുശേഷം ചര്‍ച്ചയാകാമെന്ന നിലപാടില്‍ നേഴ്‌സുമാരും നേതാക്കളും ഉറച്ചുനിന്നതോടെ ആശുപത്രി മാനേജ്‌മെന്റ് വഴങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+