കേന്ദ്രത്തിന് കല്‍പ്പിയ്ക്കാന്‍ കഴിയില്ല: ആന്റണി

ഇരു സംസ്ഥാനങ്ങളെയും ബന്ധപ്പെട്ട് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനെ കഴിയൂ. ഇതിനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരും. പ്രശ്‌നത്തില്‍ ചെയ്യാവുന്നതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
ഇരുകൂട്ടരുടെയും വാദം കേട്ട് കല്‍പനാരൂപത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് മാത്രമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തര്‍ക്കം നീട്ടിക്കൊണ്ടുപോകാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടത്.
ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. പാകിസ്താനിലെ സ്ഥിതിഗതികളില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications