അഴീക്കോട് ആശുപത്രിയില്‍; ചികിത്സ സര്‍ക്കാര്‍വക

രേഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അഴീക്കോടിന്റെ അസുഖവിവരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ചികിത്സ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് എംപി വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
അദ്ദേഹത്തെ അമലയിലേയ്‌ക്കോ എറണാകുളത്തെ ലേക് ഷോറിലേയ്‌ക്കോ മാറ്റുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.
അഴീക്കോടിന്റെ ചികിത്സ നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി കെസി ജോസഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ച് അഴീക്കോടിന്റെ അസുഖവിവരങ്ങള്‍ തിരക്കിയിട്ടുണ്ട്.












Click it and Unblock the Notifications