ഇടുക്കിയില്‍ ഭൂചലനം; കുമിളിയില്‍ സംഘര്‍ഷം

കമ്പത്തെ ഏലത്തോട്ടം തൊഴിലാളികളും ഗൂഢല്ലൂരില്‍ നിന്നെത്തിയ തൊഴിലാളികളുമാണ് മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കി മാര്‍ച്ച് നടത്തിയത്. ആയിരത്തോളം വരുന്ന പ്രകടനക്കാര്‍ കമ്പത്ത് തമ്പടിച്ചിരിക്കയാണ്. സംഭവത്തെ തുടര്‍ന്ന് കുമളി ചെക്ക്‌പോസ്റ്റ് അടച്ചു.
അതിനിടെ മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന മേഖലയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത് ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയേറുന്നതിന് കാരണമായി. ഇടുക്കി, കുളമാവ്, മൂലമറ്റം, ഉപ്പുതറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉച്ചയ്ക്കു ശേഷം 3.45ന് ഭൂചലനം അനുഭവപ്പെട്ടത്.












Click it and Unblock the Notifications