ലണ്ടന്‍: പ്രണയത്തില്‍ അകപ്പെട്ടാന്‍ പിന്നെ കാമുകിയുമായി ഫോണില്‍ സല്ലപിച്ചു കൊണ്ടേയിരിയ്ക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രണയം തലയ്ക്കു പിടിച്ച പതിനാലു വയസ്സുകാരനായ മകന്റെ ഫോണ്‍ ബില്‍ കണ്ട് അമ്മ ഞെട്ടിപ്പോയി. കാമുകിയുമായി സല്ലപിയ്ക്കാന്‍ ലൂക്ക് ആംസ്‌ട്രോങ് ചെലവിട്ടത് വെറും 74,000 രൂപയാണ്.
ബില്‍ വന്നപ്പോള്‍ മാത്രമാണ് ലൂക്കിന്റെ അമ്മ ഇക്കാര്യം അറിയുന്നത്. അനുവദിച്ചിരുന്ന പരിധിയിലും വളരെ കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിച്ചതിനാലാണ് ബില്‍ ഇത്രയും കൂടിയതെന്നാണ് ടെലിഫോണ്‍ കമ്പനി അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഫോണ്‍ ബില്‍ കുത്തനെ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കമ്പനി അധികൃതര്‍ക്ക് വിവരം അറിയിക്കാമായിരുന്നുവെന്ന് ലൂക്കിന്റെ അമ്മ പറയുന്നു. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഫോണ്‍ ബില്‍ ഇത്രയ്ക്ക് ഉയരില്ലായിരുന്നുവെന്നും അവര്‍ വാദിയ്ക്കുന്നു. എന്തായാലും ഫോണ്‍ ബില്‍ ഉടനടി അടച്ചു തീര്‍ക്കണമെന്നാണ് കമ്പനിയുടെ നിര്‍ദേശം.
A woman in Britain nearly had a ‘heart attack’ after learning that her 14-year-old son’s romantic conversations with his new girlfriend have cost her over 900 pounds (over $1,400) in phone bills for the month.,