യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയും ഓഹരി വിപണിയും

വെള്ളിയാഴ്ച വാര്‍ത്ത പുറത്തു വന്ന ഉടനെ തന്നെ എസ് ആന്റ് പി 1.7 ശതമാനവും ഡൗജോണ്‍സ് 1.55 ശതമാനവും നസ്ദാഖ് 1.94 ശതമാനവും നേട്ടമുണ്ടാക്കി. യൂറോപ്പിലെ ഡാക്‌സും ബെല്ലും സിഎസിയും എഫ്ടിഎസ്ഇയുമെല്ലാം തന്നെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്.
യൂറോപ്പിലെ പുതിയ നീക്കങ്ങള്‍ വിപണിക്ക് അനുഗ്രഹമാകുമെന്നുതന്നെയാണ് പൊതുവെ വിലയിരുത്തുന്നത്. അതേ സമയം ആഗോളവിപണി അനുകൂലമായതുകൊണ്ട് ഇന്ത്യന്‍ വിപണി തിളങ്ങികൊള്ളണമെന്നില്ലെന്ന് കഴിഞ്ഞാഴ്ചയിലെ നിരവധി അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലൂടെയാണ് ഇന്ത്യയും നീങ്ങുന്നത്. അതുകൊണ്ടു തന്നെ ഡിസംബര്‍ 16ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാവും.
കറന്‍സി മാര്‍ക്കറ്റിലും കമോഡിറ്റി വിപണിയിലും യൂറോയുടെ തിരിച്ചുവരവ് പ്രതിഫലിക്കും.












Click it and Unblock the Notifications