കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ ഏകദിന ഉപവാസം തുടങ്ങി

  • By Lakshmi
Google Oneindia Malayalam News

Anna Hazare
ദില്ലി: പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച ലോക്പാല്‍ ബില്ലിന്റെ കരട് റിപ്പോര്‍ട്ടില്‍ തങ്ങളുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെഏകദിന ഉപവാസം തുടങ്ങി.

വൈകിട്ട് അഞ്ചു മണിവരെയാണ് ഉപവാസം. ഹസാരെയ്ക്ക് പിന്തുണയുമായി നൂറുകണക്കിന് ആളുകളാണ് ജന്ദര്‍ മന്ദറില്‍ തടിച്ചുകൂടിയിരിക്കുന്നത്.

ശനിയാഴ്ച ദില്ലിയില്‍ എത്തിയ അണ്ണാ ഹസാരെ ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് മഹാരാഷ്ട്ര സദനില്‍ നിന്ന് മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ജന്തര്‍ മന്ദിറില്‍ ഉപവാസം ആരംഭിച്ചത്.

അടുത്ത അനുയായികളായ അരവിന്ദ് കേജ്രിവാള്‍, കിരണ്‍ ബേദി, മനീഷ് ശിശോദിയ തുടങ്ങിയവരും ഹസാരെയ്‌ക്കൊപ്പമുണ്ടായിരുന്നു. ഹസാരെ വരുന്നതറിഞ്ഞ് നൂറുകണക്കിന് അനുയായികളും രാജ്ഘട്ടിലെത്തിയിരുന്നു.

ഹസാരെയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത പോലീസ് സുരക്ഷയാണ് രാജ്ഘട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് ഒരു മണിയോടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ഹസാരെ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് ഒഴികെയുള്ള കക്ഷിനേതാക്കള്‍ ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്

ശക്തമായ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്.

English summary
Anti-corruption crusader, Anna Hazare who has who stirred another revolution against the government in what he called his "second fight for independence" will begin his one-day token fast at Janatar Mantar, New Delhi for a strong Lokpal Bill,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X