വൃദ്ധയുടെ വായയ്ക്കുള്ളില്‍ പടക്കം പൊട്ടിച്ചു

മുഖത്തും വായയ്ക്കുള്ളിലും ഗുരുതരമായി പരിക്കേറ്റ സുഹാജിന്‍ ദേവി(65)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൃദ്ധ ദുര്‍മന്ത്രവാദം ചെയ്യുന്നുവെന്ന സംശയമാണ് ആക്രമണത്തിനു കാരണമെന്ന് കരുതുന്നു. ബീഡിയാണെന്നു പറഞ്ഞ് പടക്കം വായയ്ക്കുള്ളിലേക്ക് വെച്ച് തീ കൊളുത്തി കൊടുക്കുകയായിരുന്നു.
അസ്തിക് യാദവ് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് വൃദ്ധയുടെ മകന്‍ കേശവ് യാദവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
പൊട്ടിത്തെറി നടന്ന ഉടനെ യാദവ് ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications