ഹാസരെയ്‌ക്കെതിരെ ഗാന്ധിജിയുടെ കൊച്ചുമകന്‍

തുഷാര്‍ ഗാന്ധിയാണ് ജന്ദര്‍ മന്ദറില്‍ ഉപവാസമിരിക്കുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹസാരെയുടെ സമരം ആഘോഷിക്കപ്പെടുന്നതു പോലെ ഗാന്ധിമാര്‍ഗമല്ലെന്നും വെറും ചടങ്ങു മാത്രമാണെന്നും തുഷാര്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഇപ്പോള്‍ ഹസാരെയുടെ സമരം ഒരു ചടങ്ങു പോലെ മാറിയെന്നും ദി്ല്ലിയില്‍ എത്തുമ്പോള്‍ രാജ്ഘട്ടിലേക്ക് പോകുന്നതിന്റെ കാരണം ഇതാണെന്നും തുഷാര്‍ ആരോപിച്ചു.
ജനങ്ങളെ പിടിച്ചു നിര്‍ത്തുന്നതിനാണ് ഇത്തരം പ്രകടനങ്ങള്‍. ഹസാരെ രാജ്ഘട്ടില്‍ അരമണിക്കൂര്‍ ധ്യാനം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു തുഷാര്‍ ഗാന്ധിയുടെ ഈ പ്രതികരണം.
ചടങ്ങുകള്‍ക്കപ്പുറത്തേക്ക് ഗാന്ധിയന്‍ ആദര്‍ശങ്ങളെ കുറിച്ച് തികഞ്ഞ ബോദ്ധ്യമുണ്ടാകുകയാണെങ്കില്‍ സമരത്തിന്റെ പ്രചോദനം തികച്ചും സത്യസന്ധമായിരിക്കുമെന്നും തുഷാര്‍ പറഞ്ഞു. .












Click it and Unblock the Notifications