കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖനന വിവാദം; നിരാഹാരം നടത്തുമെന്ന് രാംദേവ്

  • By Lakshmi
Google Oneindia Malayalam News

Ramdev
പനജി: കള്ളപ്പണത്തിനെതിരെ നിരാഹാരസമരം നടത്തി കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കിയ യോഗ ഗുരു രാംദേവ് വീണ്ടും യുദ്ധകാഹളവുമായി രംഗത്ത്.

അനധികൃത ഖനന ആരോപണത്തില്‍ ഗോവയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യസന്ധത തെളിയിച്ചില്ലെങ്കില്‍ നിരാഹാരസത്യഗ്രഹം തുടങ്ങുമെന്നാണ് രാംദേവിന്റെ പുതിയ ഭീഷണി.

ഈ വിഷയം മുന്‍നിര്‍ത്തി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് രാംദേവ് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു മുന്‍പ് അനധികൃത ഖനനത്തിനെതിരെ പ്രചാരണം നടത്തും. ഇത്തരം കൊള്ളക്കാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് അനുവദിക്കാന്‍ പാടില്ല- അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തി കഴിഞ്ഞ 12 വര്‍ഷമായി ഖനനം എന്ന വകുപ്പ് കൈകാര്യം ചെയ്യുകയാണെന്നും അയാള്‍ അനധികൃത ഖനനത്തിന്റെ കാര്യത്തില്‍ ഉത്തരവാദിയാണെന്നും ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനെ ഉദ്ദേശിച്ചുകൊണ്ട് രാംദേവ് പറഞ്ഞു.

ഗോവക്കാര്‍ പൊതുവേ സമാധാനപ്രിയരായതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കാത്തതെന്നും രാംദേവ് പറഞ്ഞു.

തന്റെ 'ഗോവ ബച്ചാവോ സമ്മേളന്റെ ഭാഗമായി രാംദേവ് അനധികൃത ഖനനങ്ങള്‍ അരങ്ങേറുന്ന ഗോവയില്‍ സന്ദര്‍ശനം നടത്തുകയാണ്. പൊതുസമ്മേളനങ്ങളില്‍ അദ്ദേഹം സംസാരിക്കം. ഗ്രാമീണതലത്തിലുള്ള പല വിഭാഗങ്ങളും രാംദേവിന്റെ സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്.

അനധികൃത ഖനനത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരില്‍ ആരും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടരുത് എന്നതാണു തന്റെ ലക്ഷ്യമെന്നാണ് രാംദേവ് പറയുന്നത്.

English summary
Yoga guru Swami Ramdev today extended his support to the fight against illegal mining in Goa and warned of a hunger strike if the Congress-led Government in the state did not come clean on the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X