കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്‍ഫ്യൂഷന്‍ തീര്‍ന്നു; അലി മന്ത്രിയാകും

  • By Lakshmi
Google Oneindia Malayalam News

Manjalamkuzhi Ali
തിരുവനന്തപുരം: മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദാണ് ഇക്കാര്യം അറിയിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുകയെന്നും മജീദ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ അഞ്ചാമത്തെ മന്ത്രിസ്ഥാനത്തിനായി ലീഗ് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. മഞ്ഞളാംകുഴി അലിയായിരിക്കും അഞ്ചാം മന്ത്രിയെന്ന് ലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് പലവട്ടമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു.

ഒടുവില്‍ ലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമുന്നില്‍ യുഡിഎഫ് നേതൃത്വം വഴങ്ങുകയാണുണ്ടായത്. പിറവം തിരഞ്ഞെടുപ്പാണ് ലീഗ് അവസാനമായി ആയുധമാക്കിയതെന്നാണ് സൂചന. പിറവത്ത് കഴിഞ്ഞ തവണ ടിഎം ജേക്കബ് ജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. അതിനാല്‍ത്തന്നെ ലീഗിന്റെ നിലപാട് നിര്‍ണായകമാകുമെന്ന തിരിച്ചറിവാണ് മന്ത്രിസ്ഥാനം നല്‍കി ലീഗിനെ പ്രീതിപ്പെടുത്താന്‍ യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.

പിറവം തിരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ ടിഎം ജേക്കബിന്റെ മകന്‍ അനുപ് ജേക്കബിന്റേയും മഞ്ഞളാംകുഴി അലിയുടേയും സത്യപ്രതിജ്ഞ ഒന്നാച്ചാവും നടക്കുക. ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അതുകൊണ്ട് മന്ത്രിക്കാര്യം ഇനി യുഡിഎഫ് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മജീദ് പറഞ്ഞു.

English summary
MLA Manjalamkuzhi Ali to be announced ad Muslim League's fifth minister of UDF cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X