Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: പിണറായി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സന്ദര്‍ശിക്കുന്ന സംഘത്തിന്റെ ഭാഗമാകുന്നതിന് മടി കാണിയ്ക്കില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു.

എല്ലാ ദേശീയപാര്‍ട്ടികളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള ഡാമിലെ വെള്ളം 120 അടിയായി നിജപ്പെടുത്തുകയും പുതിയ ഡാം നിര്‍മ്മിക്കുകയും ചെയ്യണമെന്ന നിയമസഭാനിലപാട് പാര്‍ട്ടി ശരിവെച്ചതാണ്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സന്ദര്‍ശിക്കുന്ന സംഘത്തില്‍ പങ്കാളിയാവുന്നതിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+