Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില ചട്ടമ്പികള്‍ അവസരം മുതലെടുക്കുന്നു: പിള്ള

Balakrishna Pillai
പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേരള കോണ്‍ഗ്ര്-ബി നേതാവ് ബാലകൃഷ്ണ പിള്ള.

അവസരം മുതലെടുക്കാനായി ചില ചട്ടമ്പികള്‍ നടത്തുന്നതാണ് മുല്ലപ്പെരിയാറിലെ പ്രതിഷേധസമരമെന്നാണ് പിള്ള പറഞ്ഞിരിക്കുന്നത്. യുഡിഎഫ് ഘടക കക്ഷികള്‍ പ്രത്യേകം സമരം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍ ഒറ്റക്ക് സമരം ചെയ്യുന്നത് സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുത്താന്‍ ഇടയാക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യുഡിഎഫ് കൂട്ടായ തീരുമാനമെടുത്തിട്ടുണ്ട്. ആ തീരുമാനം അനുസരിച്ചാണ് മന്ത്രിമാര്‍ മുന്നോട്ടു പോകേണ്ടത്. അല്ലെങ്കില്‍ രാഷ്ട്രീയമായി തിരിച്ചടിയാകും ഫലം-പിള്ള പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കെ.എം മാണിയും പി.ജെ ജോസഫും നിരാഹാര സമരം നടത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് പിള്ള രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും ബാലകൃഷ്ണപിള്ള വിമര്‍ശിച്ചിട്ടുണ്ട് മനസ്സിലുള്ള കാര്യം പുറത്തുപറയാത്ത ആളാണ് വി.എസ്. പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ വി.എസ്. എന്തും ചെയ്യും- പിള്ള ആരോപിച്ചു.

പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മഖഖ്യമന്ത്രിയായിരുന്ന കാലത്ത് അച്യുതാനന്ദന്‍ എന്തുകൊണ്ട് ചപ്പാത്ത് സന്ദര്‍ശിച്ചില്ലെന്ന് പിള്ള ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+