സംഘര്‍ഷസാധ്യത; കുമളി ചെക്‌പോസ്റ്റ് അടച്ചു

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധം അറിയിക്കാന്‍ തമിഴ്‌നാട്ടില്‍നിന്ന് കര്‍ഷകരുടെ വന്‍സംഘം എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയ്ക്കാണ് ചെക്‌പോസ്റ്റ് അടച്ചത്.
കൊല്ലം -തേനി ദേശീയപാതയിലൂടെയുള്ള ഗതാഗതം ഇതോടെ പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാന പോലീസും കേന്ദ്രസേനയും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരം പേരടങ്ങിയ കര്‍ഷകരുടെ സംഘം കുമിളിയിലേക്ക് വരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഗൂഡല്ലൂരും കേരള അതിര്‍ത്തിയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഐ.ജി ആര്‍. ശ്രീലേഖ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുമളി ചെക്‌പോസ്റ്റിലും മറ്റ് അതിര്‍ത്തി മേഖലകളിലും ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐ.ജി പറഞ്ഞു.












Click it and Unblock the Notifications