ചാണ്ടിയ്‌ക്കൊപ്പം പോവാന്‍ തയ്യാര്‍: വിഎസ്

പ്രധാനമന്ത്രിയെ കാണാന്‍ പോവുന്ന കാര്യത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. സന്ദര്‍ശന 13 നോ 14 നോ ആവും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനാവുക.
ഇതേക്കുറിച്ച് ആലോചിക്കാമെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ശനിയാഴ്ച ആലുവ പാലസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടും ജലനിരപ്പും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി ധാരണാപത്രം ഒപ്പിടാന്‍ തീരുമാനമായി.
ഒരാഴ്ചയ്ക്കുള്ളില്‍ ധാരണാപത്രം ഒപ്പിടുമെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഡല്‍ഹിയിലുള്ള കേരള റസിഡന്റ് കമ്മീഷണര്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications