വിഎസ് അഴീക്കോടിനെ സന്ദര്‍ശിച്ചു

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് വിഎസ് അഴീക്കോടിനെ കാണാനെത്തിയത്. പത്ത് മിനിറ്റോളം ഇരുവരും സംസാരിച്ചു. മന്ത്രി എം.കെ മുനീര്‍, മുന്‍ മന്ത്രി എം.എ ബേബി തുടങ്ങിയവരും ആശുപത്രിയിലെത്തി അഴീക്കോടിനെ കണ്ടു.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഹാര്‍ട്ട് ആശുപത്രിയില്‍ നിന്നും അഴീക്കോടിനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച തന്നെ അഴീക്കോടിന് റേഡിയേഷന്‍ ചികിത്സ തുടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രോഗബാധയെത്തുടര്‍ന്ന് കുറച്ചുനാളുകളായി അഴീക്കോട് പ്രഭാഷണപരിപാടികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications