Get Updates
Get notified of breaking news, exclusive insights, and must-see stories!

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം

Earthquak
മെക്‌സിക്കോ സിറ്റി : മെക്‌സിക്കോയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്വറേറോയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ കമ്പനത്തില്‍ രണ്ടു പേര്‍ മരിച്ചു.

ഗ്വറേറോയിലെ ഇഗ്വാലയില്‍ നിന്നും 26 മൈല്‍ തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മെക്‌സിക്കോ നഗരത്തില്‍ നിന്നും 103 മൈല്‍ അകലെയാണിത്.

ഒരു മിനിറ്റോളം നീണ്ടു നിന്ന കമ്പനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതായി മെക്‌സിക്കോ സിറ്റി മേയര്‍ മാര്‍സെലോ എബ്രാര്‍ഡ് അറിയിച്ചു. സബ്‌വേ, വിമാനത്താവളം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല.

ഇഗ്വാലയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണും മെക്‌സിക്കോ സിറ്റി-അകാപുല്‍കോ ഹൈവേയില്‍ വാനിനു മുകളില്‍ പാറകഷണം വീണുമാണ് രണ്ടാളുകള്‍ മരിച്ചത്. ഇതിനുമുമ്പ് 1985ലാണ് മെക്‌സിക്കോയില്‍ ശക്തമായ ചലനമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+