പുര്‍വ്വകാമുകിയെ കെട്ടാന്‍ സല്‍മാന്‍ റുഷ്ദി

പൂര്‍വ്വകാമുകി മിഷൈല്‍ ബാരിഷിനെ കെട്ടണമെന്നാണ് റുഷ്ദിയുടെ മോഹം. ഇക്കാര്യമാവശ്യപ്പെട്ട് റുഷ്ദി മിഷൈലിനെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റുഷ്ദിയുമായി പ്രണയത്തിലിരിക്കെയാണ് മിഷൈല്‍ കോടീശ്വരനായ സ്റ്റീവ് ടിഷുമായി പ്രണയത്തിലായത്.
ഇപ്പോള്‍ ഇവര്‍ ഇരുവരും പിരിഞ്ഞു, ഇതിനെത്തുടര്‍ന്നാണ് മിഷൈലിനെ വീണ്ടും സ്വന്തമാക്കാന്‍ റുഷ്ദി ആഗ്രഹിക്കുന്നത്. മിഷൈലിനെ അണിയിക്കാനായി ഒരു മോതിരവും റുഷ്ദി കയ്യില്‍ കരുതിയിരുന്നുവത്രേ.
മിഷൈലും ടിറും പിരിഞ്ഞുവെന്നറിഞ്ഞ് 48മണിക്കൂറിനുള്ളിലാണ് റുഷ്ദി മോതിരവുമായി ചെന്ന് മിഷൈലിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതില്‍ നിന്നും വ്യക്തമാണല്ലോ മിഷൈലിനോടുള്ള റുഷ്ദിയുടെ ഇഷ്ടം. പക്ഷേ ആദ്യഭര്‍ത്താവായ ക്രിസില്‍ നിന്നും മിഷൈല്‍ ഇതേവരെ വിവാഹമോചനം നേടിയിട്ടില്ല.
മാര്‍ച്ചിലായിരുന്നു മിഷൈലും റുഷ്ദിയും പിരിഞ്ഞത്. മിഷൈല്‍ തന്നെപ്പറ്റിച്ച് സ്റ്റീവ് ടിഷിന് പിന്നാലെപോയത് റുഷ്ദിയ്ക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു. മിഷൈലിന്റെ ജന്മദിനപ്പാര്‍ട്ടിയ്ക്ക് ക്ഷണിക്കാതെ ചെന്ന റുഷ്ദി അവിടെ ടിഷിനെയും മിഷൈലിനെയും കണ്ട് തകര്‍ന്നുപോയിരുന്നു.
മുന്‍പ് നാലു തവണ വിവാഹിതനായ റുഷ്ദി ഇന്ത്യന്‍ വംശജയും നടിയും മോഡലുമായ പദ്മ ലക്ഷ്മിയെയാണ് അവസാനം കല്യാണം കഴിച്ചത്.












Click it and Unblock the Notifications