താഴ്ന്ന നിരക്കുകള്‍ വിപണിയെ തളര്‍ത്തി

പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ ഉച്ചകോടി തീരുമാനിച്ചതിനാല്‍ വിപണി വന്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ വ്യാപാരത്തിനെത്തിയവര്‍ക്കെല്ലാം കൈപൊള്ളി.
എസ്സാര്‍ ഓയില്‍ ലിമിറ്റഡിനും യൂനൈഡ് ബ്രിവറീസിനും നഷ്ടം 10 ശതമാനത്തിലധികമാണ്. ഇമാമി, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, പവര്‍ ഫിനാന്‍സ് കമ്പനികള്‍ എട്ടുശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
തകര്‍ച്ചക്കിടയിലും ചില കമ്പനികള്‍ക്ക് നേരിയ തോതില്‍ ലാഭമുണ്ടാക്കാനായി. വിപ്രോ, ടോറന്റ് ഫാര്‍മ, അരബിന്ദോ ഫാര്‍മ, ഗ്ലാക്‌സോ, ഗീതാഞ്ജലി ജെംസ് ഓഹരികളാണ് ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലെത്തിയത്.
മെറ്റല്‍ ഓഹരികള്‍ക്ക് തിങ്കളാഴ്ച കാര്യമായ തിരിച്ചടിയേറ്റു. ടാറ്റാ സ്റ്റീല്‍ 12.50 പോയിന്റ് ഇടിഞ്ഞ് 385.75ലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്(3.65%), കോള്‍ ഇന്ത്യ(3.85%), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(4.87%) നഷ്ടം രേഖപ്പെടുത്തി.


Click it and Unblock the Notifications