കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാവസായിക വളര്‍ച്ച താഴോട്ട്

Google Oneindia Malayalam News

Industry
ദില്ലി: രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ നിരക്ക് നെഗറ്റീവ് മേഖലയിലേക്ക് നീങ്ങി. നിര്‍മാണ മേഖലയിലും ഖനനമേഖലയിലുമുണ്ടായ തിരിച്ചടികളെ തുടര്‍ന്ന് ഒക്ടോബറിലെ നിരക്ക് -5.1 ശതമാനത്തിലാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 11.3 ശതമാനമായിരുന്നു നിരക്ക്.

കഴിഞ്ഞ രണ്ടു പാദങ്ങളായി ഉല്‍പ്പാദന നിരക്കില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. റിസര്‍വ് ബാങ്ക് അടിസ്ഥാനനിരക്കുകളില്‍ തുടര്‍ച്ചയായി വര്‍ധനവ് വരുത്തിയതാണ് ഈ തിരിച്ചടിക്കു കാരണമെന്ന് വ്യവസായികള്‍ കുറ്റപ്പെടുത്തുന്നു.
ആഗോള പ്രതിസന്ധിക്കൊപ്പം പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അലസതയും പുതിയ പ്രതിസന്ധിക്കു കാരണമാണ്.

വൈദ്യുതി ഉല്‍പ്പാദനമേഖലയിലൊഴികെ എല്ലായിടത്തും തിരിച്ചടിയാണുണ്ടായത്. വ്യാവസായിക ഉല്‍പ്പാദനത്തിന്റെ 76 ശതമാനവും കൈയാളുന്ന ഉല്‍പ്പാദനമേഖലയിലെ വളര്‍ച്ചയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

English summary
India’s industrial production saw a staggering decline in October, with official figures released Monday showing a negative growth of 5.1 percent in output mainly owing to huge fall in manufacturing and mining sectors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X