രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

ഓഹരി വിപണികളിലെ ഇടിവിന് തുടര്‍ന്ന് ഡോളറിനുള്ള ആവശ്യം ക്രമാതീതമായി വര്‍ധിച്ചതാണ് രൂപയുടെ മൂല്യശോഷണത്തിനു പ്രധാനകാരണം. വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ രൂപ തിരിച്ച് ഡോളറിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്.
ഉല്‍പ്പാദന നിരക്കിലുണ്ടായ കുറവ് കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചു. സ്വാഭാവികമായും കയറ്റുമതി കുറഞ്ഞത് ഡോളറിന്റെ വരവ് കുറച്ചു. ഇറക്കുമതി ചെയ്യേണ്ട സാധനങ്ങള്‍ക്ക് കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരുന്നതും തിരിച്ചടിയാണ്.
എന്തായാലും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷവാര്‍ത്തയാണ്. രൂപയുടെ മൂല്യം കൂടുതല്‍ താഴേക്കിറങ്ങുകയാണെങ്കില്‍ കരുതല്‍ ഡോളര്‍ വിപണിയിലേക്കൊഴുക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരാവും. ഡോളറിന്റെ വിലവര്‍ധന പണപ്പെരുപ്പ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും കൂടുതലാണ്.












Click it and Unblock the Notifications