Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ് ഫോണ്‍ വിളിച്ച് പൊടിച്ചത് 43 ലക്ഷം

Mobile
മുംബൈ: സാധാരണഗതിയില്‍ ഫോണ്‍ ബില്‍ കൂടുമ്പോള്‍ ഉപഭോക്താവിന്റെ ഹൃദയമിടിപ്പാണ് ഉയരുക. എന്നാല്‍ അടുത്തിടെ തങ്ങളുടെ കസ്റ്റമറുടെ ഫോണ്‍ ബില്‍ ഉയരുന്നത് കണ്ട് വിഎസ്എന്‍എല്‍ കമ്പനി അധികൃതരാണ് ഞെട്ടിയത്.

ഋഷികേശ് ശുക്ല എന്ന മുപ്പതുകാരന്‍ 20 ദിവസത്തിനുള്ളില്‍ 40 ലക്ഷം രൂപയ്ക്കാണ് ഫോണ്‍ വിളിച്ചത്. വ്യാജ വിലാസം നല്‍കി കമ്പനിയെ പറ്റിയ്ക്കാനായിരുന്നു ഇയാളുടെ പദ്ധതി.

സെപ്തംബര്‍ 14നാണ് ഇയാള്‍ വിഎസ്എന്‍എല്ലില്‍ നിന്ന് വയര്‍ലസ് കണക്ഷന്‍ എടുത്തത്. ഇയാളുടെ ഫോണ്‍ ബില്‍ കുത്തനെ ഉയരുന്നത് കണ്ട വിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഉപഭോക്താവിന്റെ വിലാസം ശരിയാണോ എന്ന് പരിശോധിക്കാനായി കമ്പനി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് യുവാവ് നടത്തിയ തട്ടിപ്പ് പുറത്തായത്.

പിന്നീട് തട്ടിപ്പിനെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഋഷികേശ് കുടുങ്ങുകയായിരുന്നു. നവംബര്‍ 3 മുതല്‍ നവംബര്‍ 24 വരെ യുവാവ് 42,52,480 രൂപയാണ് വിളിച്ചു തീര്‍ത്തത്. ഇയാള്‍ നിര്‍ത്താതെ ഐഎസ്ഡി കോളുകള്‍ വിളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

എന്നാല്‍ മതിയായ രേഖകളില്ലാതെ യുവാവിന് ഫോണ്‍ കണക്ഷന്‍ നല്‍കിയ വിഎസ്എന്‍എല്‍ അധികൃതരുടെ നടപടി തങ്ങളെ അമ്പരപ്പിച്ചുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+