Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബകോടതി രംഗം ക്യാമറയില്‍; ടെക്കി പിടിയില്‍

Crime
ചെന്നൈ: വിവാഹമോചനക്കേസിന്റെ വിചാരണാ രംഗങ്ങള്‍ ക്യാമറയിലാക്കിയ യുവാവ് പിടിയിലായി. മുത്തയ്യന്‍ ശിവതാണു എന്നയാളാണ് അറസ്റ്റിലായത്.

തന്റെ സഹോദരനായ ഗോപാലിന്റെ വിവാഹമോചന കേസിന്റെ വിചാരണാ രംഗങ്ങളാണ് ഇയാള്‍ കാമറയില്‍ പകര്‍ത്തിയത്. പോക്കറ്റില്‍ പെന്‍കാമറ വച്ചാണ് ഇയാള്‍ കോടതി രംഗങ്ങള്‍ പകര്‍ത്തി കൊണ്ടിരുന്നത്. ഇതിനിടെ പെന്‍കാമറയുടെ ലൈറ്റ് ഇടയ്ക്കിടെ പ്രകാശിച്ചതിനെ തുടര്‍ന്ന് സംഭവം പുറത്താവുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കുകയും പോക്കറ്റില്‍ നിന്ന് രഹസ്യകാമറ കണ്ടെടുക്കുകയും ചെയ്തു. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ശിവതാണു ഓടി രക്ഷപെടാന്‍ ശ്രമിച്ചു.

ശിവതാണുവും ഗോപാലും ഐടി ജീവനക്കാരാണ്. കഴിഞ്ഞവര്‍ഷമാണ് ഗോപാല്‍ തനിക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതില്‍ ഹര്‍ജി നല്‍കിയത്. ഇതിന്റെ വിചാരണയാണ് ശിവതാണു രഹസ്യ ക്യാമറയില്‍ പകര്‍ത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+