ഷാഹിനയ്ക്കു നേരെ സംഘപരിവാര്‍ അക്രമം

അക്രമികള്‍ ഷാഹിന സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിയുകയും വാഹനം അടിച്ചുതകര്‍ക്കുകയുംചെയ്തു. സോമാവര്‍പേട്ട് തഹസില്‍ദാര്‍ ഓഫീസില്‍ തിരിച്ചറിയല്‍ പരേഡിനാണ് ഷാഹിന എത്തിയപ്പോഴായിരുന്നു അക്രമം.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷിയായ കെ കെ യോഗാനന്ദയുടെ നേതൃത്വത്തില്‍ ഏതാനും ഹിന്ദു ജാഗരണവേദികെ പ്രവര്‍ത്തകര്‍ ഷാഹിന സഞ്ചരിച്ച വാഹനം തടയാന്‍ ശ്രമിച്ചു. സംഭവം ലോക്കല്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഷാഹിനതന്നെ ബംഗ്ലൂരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വിവരം അറിയിച്ച് സംരക്ഷണം തേടുകയായിരുന്നു.
തെളിവെടുപ്പിനുശേഷം പുറത്തിറങ്ങിയ ഷാഹിനയെ പൊലീസ് വാനില്‍ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് കല്ലെറിഞ്ഞത്. മുദ്രാവാക്യം വിളിച്ച് വാന്‍ തടയുകയും ചില്ല് അടിച്ചുതകര്‍ക്കുകയുംചെയ്തു. പിന്നീട് കൂടുതല്‍ പൊലീസ് സുരക്ഷയോടെയാണ് പുറത്തേക്ക് പോയത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷിയായ യോഗാനന്ദയെ ഷാഹിന നേരത്തെ ഇന്റര്‍വ്യൂചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സോമാവര്‍പേട്ട് പൊലീസ് ഷാഹിനയ്‌ക്കെതിരെ കേസെടുത്തത് വന്‍വിവാദമായി മാറിയിരുന്നു.












Click it and Unblock the Notifications