20കാരിയെ പീഡിപ്പിക്കുന്നത് ക്യാമറയിലാക്കി

കോളെജില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ തന്റെ വീട്ടിലെത്തിച്ച ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതി ക്യാമറയിലാക്കുകയും ചെയ്തു.
ഇവിടെ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി മാതാപിതാക്കളെ കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഉടന്‍ തന്നെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനും അശ്ലീല എംഎംഎസ് നിര്‍മ്മിച്ചതിനും ഹിതേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications