Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള-തമിഴ്‌നാട് പ്രശ്‌നമാക്കാന്‍ ശ്രമം:ചാണ്ടി

Oomen Chandy
പത്തനംതിട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നം കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നമാക്കി മാറ്റാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

അണക്കെട്ട് കേരളത്തിലെ ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണ്. തമിഴ്‌നാടിനു വെള്ളം കൊടുക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. പ്രകോപനപരമായ സാഹചര്യത്തിലും കേരളത്തിലെ ജനങ്ങള്‍ തികഞ്ഞ ആത്മസംയമനമാണ് പാലിക്കുന്നത്.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യം തമിഴ്‌നാട് മനസിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിയ്ക്കവേയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ 41,000 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി പരിഗണിക്കുക.

സര്‍വകക്ഷി സംഘത്തിലേക്ക് പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിക്കുമോ എന്ന ചോദ്യത്തിന് എല്ലാവരേയും ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+