കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിന്റെ കേസ്; ലാല്‍ കുറ്റവിമുക്തന്‍

  • By Lakshmi
Google Oneindia Malayalam News

Mohanlal
തൃശൂര്‍: സുകുമാര്‍ അഴീക്കോട് നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ മോഹന്‍ലാലിനെ തൃശൂര്‍ സിജെഎം കോതി കുറ്റവിമുക്തനാക്കി.

കേസ് പിന്‍വലിച്ചതായി അഴീക്കോട് അറിയിച്ചതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം അഴീക്കോട് ആശുപത്രിയിലാണെന്നറിഞ്ഞ് ലാലിന്റെ അഭിഭാഷകന്‍ ആശുപത്രിയിലെത്തിയിരുന്നു. ഈ സമയത്ത് ദുബയിലുള്ള ലാല്‍ അഴീക്കോടുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

ഈ സന്തോഷത്തില്‍ അഴീക്കോട് സ്വന്തം അഡ്വക്കേറ്റിനോട് താന്‍ ഫയല്‍ ചെയ്തിട്ടുള്ള മാനനഷ്ടക്കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ലാല്‍ വിളിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയും അഴീക്കോടുമായി സംസാരിച്ചിരുന്നു. ലാലും അമ്മയും വിളിച്ചതില്‍ താന്‍ ഏറെ സന്തഷവാനാണെന്നായിരുന്നു അഴീക്കോട് പ്രതികരിച്ചത്.

തിലകനും താരസംഘടനയായ 'അമ്മ'യും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹന്‍ലാല്‍ ആരോപിച്ചതാണ് കേസിനാപ്‌സദമായ പ്രശ്‌നം. തത്വമസിയെഴുതിയ തനയ്ക്ക് മതിഭ്രമമാണെന്ന് പറയുന്നത് വെറുതേ കേട്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് അഴീക്കോട് പറഞ്ഞിരുന്നു.

എന്നാല്‍ അടുത്തിടെ ലാല്‍ മാപ്പു പറയുകയോ ഫോണില്‍ ഒന്നു വിളിക്കുകയോ ചെയ്താല്‍ പ്രശ്‌നം തീരുമെന്ന് അഴീക്കോട് പറഞ്ഞിരുന്നു. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അഴീക്കോടിനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary
The controversy between the two titans, Sukumar Azhikode and Mohanlal, came to climax with a warm dialogue between the two, after Azhikode withdrew the litigation case against Mohanlal through the lawyers mediating from both sides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X