ഡാം: മലയാളി ഡ്രൈവറുടെ ചെവി മുറിച്ചു
കൊല്ലം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കെതിരെ ആക്രണം തുടരുന്നു. ഞായറാഴ്ച അര്‍ധരാത്രി തേനിയില്‍ മലയാളിയായ ഡ്രൈവറുടെ ചെവി അക്രമികള്‍ മുറിച്ചു.
തേനിയില്‍ നിന്നും കേരളത്തിലേയ്ക്ക്് പച്ചക്കറിയിലേയ്ക്ക് വരുകയായിരുന്ന ലോറിയുടെ ഡ്രൈവറെയാണ് ഒരുകൂട്ടമാളുകള്‍ ആയുധങ്ങളുമായി എത്തി ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കൊല്ലം പാളയത്തോടുള്ള പച്ചക്കറി വ്യാപാരകേന്ദ്രത്തിലെ ലോറി ഡ്രൈവറായ ഇടുക്കി ശാന്തന്‍പാറ ഉടുമ്പന്‍ചോല സ്വദേശി അയ്യപ്പനാണ് ആക്രമണത്തിനിരയായത്. ചെവി കഷണങ്ങളായി മുറിഞ്ഞ നിലയില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടമുണ്ടായ ഉടനെ തേനിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മുല്ലപ്പെരിയാര്‍ പ്രശനമാണ് വിഷയമെന്നറിഞ്ഞതോടെ ചികിത്സ നിഷേധിച്ചുവന്ന് അയ്യപ്പന്‍ ആരോപിച്ചിട്ടുണ്ട്. അക്രമികളോട് തമിഴില്‍ സംസാരിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications