ഡാം: ആശങ്കയകറ്റണമെന്ന് പ്രകാശ് രാജ്

മുല്ലപ്പെരിയാര്‍ പ്രശ്‌നം ജീവന്‍വച്ചുള്ള കളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ചലച്ചിത്രമേളയ്ക്ക് എത്തിയപ്പോഴാണ് മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുക്കാനാണ് ചിലരുടെ നീക്കമെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്‌നടന്‍ പാര്‍ത്ഥിപനും മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടിരുന്നു.
മലയാളചലച്ചിത്രലോകത്തെ പലപ്രമുഖ താരങ്ങളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മടിക്കുന്നതിനിടെയാണ് ദേശീയ അവാര്‍ഡ് ജേതാവും തെന്നിന്ത്യയിലെ പ്രമുഖ താരവുമായി പ്രകാശ് രാജ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. അണക്കെട്ട് പ്രശ്‌നത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണുമെന്ന് മലയാളതാരങ്ങള്‍ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശനം നടത്തിയ നടന്‍ ജയറാമിനോട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എന്താണ് നിലപാടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്നോടൊന്നും ചോദിക്കരുതേയെന്നായിരുന്നു ജയറാമിന്റെ മറുപടി.












Click it and Unblock the Notifications