Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം അണക്കെട്ടില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു

Mullaperiyar Dam
ഇടുക്കി: ഭൂചലനങ്ങള്‍ മുല്ലപ്പെരിയര്‍ അണക്കെട്ടിന് സമ്മര്‍ദ്ദം കൂട്ടുന്നുണ്ടെന്നും ഇത് 116 വര്‍ഷം പഴക്കമുള്ള ബലക്ഷയത്തിന് വേഗം കൂട്ടാന്‍ കാരണമാകുന്നുണ്ടെന്ന് റൂര്‍ക്കി ഐഐടിയുടെ പഠനറിപ്പോര്‍ട്ട്. 6.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ ഡാം തകരുമെന്ന് നേരത്തേതന്നെ ഐഐടി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അനുബന്ധ തേക്കടി കൊടൈക്കനാല്‍ ഭ്രംശ മേഖലയെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടിലാണ് ഭൂചലനങ്ങള്‍ അണക്കെട്ടിനെ ദുര്‍ബലമാക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഭൂചലനത്തെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദം മൂലം അണക്കെട്ടിന്റെ അടിത്തട്ടില്‍ 1.51 ഗ്രാവിറ്റിയുള്ള ആഘാതമുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ടിന് പൊതുവേ 0.16 ഗ്രാവിറ്റി മര്‍ദ്ദം നേരിടേണ്ടിവരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാവേരി ഭ്രംശ മേഖലയിലെ ചലനങ്ങളും മുല്ലപ്പെരിയാറിനെ ബാധിക്കാമെന്നും പക്ഷേ ഇത് ശക്തികുറഞ്ഞ തോതിലായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം തേക്കടി -കൊടൈക്കനാല്‍ മേഖലയിലുണ്ടാകുന്ന ചലനത്തിന്റെ ആഘാതത്തോളം വരില്ല ഇതെന്നും വ്യക്തമാക്കുന്നു.

നിറഞ്ഞുകിടക്കുന്ന അണക്കെട്ടുകളില്‍ നിന്നുള്ള ഭൂഗര്‍ഭ ജലത്തിന്റെ സമ്മര്‍ദം ഹൈറേഞ്ചില്‍ ഭൂകമ്പത്തിന് കാരണമാകുന്നതായി ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഭൂകമ്പ വിഭാഗം നേരത്തേ കണ്ടെത്തിയിരുന്നു.

ഭൂകമ്പ സാധ്യതയുള്ള ലോകത്തിലെ പ്രധാന ഒമ്പത് അണക്കെട്ടുകളിലൊന്ന് ഇടുക്കിയാണെന്ന് പ്രമുഖ സീസ്‌മോളജിസ്റ്റ് ഹര്‍ഷ് കെ.ഗുപ്തയും വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+