കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍മക്കളെയും അച്ഛനെയും അപമാനിച്ചയാള്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

കാസര്‍കോട്: പെണ്‍കുട്ടികളുടെ ചിത്രവും അവരുടെ പിതാവിന്റെ ഫോണ്‍ നമ്പറും മോശമായ രീതിയില്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയ യുവാവ് പിടിയില്‍. വ്യക്തിവിരോധം തീര്‍ക്കാന്‍ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ യുവാവിനെ വിദ്യാനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പരിചായക്കാരന്റെ വീട്ടിലെ കല്യാണ സിഡിയില്‍ നിന്നാണ് പെണ്‍കുട്ടികളുടെ ഫോട്ടോ യുവാവ് കൈക്കലാക്കിയത്. പിന്നീട് അഡല്‍ട്ട് ഡേറ്റിങിന് ബന്ധപ്പെടുകയെന്ന് കാണിച്ച് ഇവരുടെ ചിത്രങ്ങളും പിതാവിന്റെ ഫോണ്‍ നമ്പറും നല്‍കി. ഫോണ്‍ വിളികള്‍ വന്നതോടെയാണ് കുടുംബം വിവരമറിഞ്ഞത്.

കാസര്‍കോട്ടെ സ്‌കൂളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞ യുവാവ് തനിക്ക് ദില്ലിയില്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് സീറ്റ് കിട്ടിയതായി അറിയിച്ച് സ്‌കൂളധികൃതരുടെയും നാട്ടുകാരുടെയും സ്വീകരണം ഏറ്റുവാങ്ങിയിരുന്നു.

എംബിബിഎസ് പഠനത്തിന് പോയ ഇയാള്‍ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഇതില്‍ സംശയം തോന്നിയ പെണ്‍കുട്ടികളുടെ അച്ഛന്‍ നിജസ്ഥിതി മനസ്സിലാക്കിയതോടെ യുവാവിന്റെ തട്ടിപ്പ് പുറത്തായി. ഇതിലുള്ള വിരോധമാണ് പിതാവിനെയും മക്കളെയും അപമാനിയ്ക്കാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

English summary
A youth was arrested in Kasarkod on Sunday for allegedly uploading pictures of Girls, on a adult website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X