ഹണിമൂണിനിടെ അപകടം; നവദന്പതിമാര്‍ മരിച്ചു
ഗുഡ്ഗാവ്: ഹണിമൂണ്‍ ആഘോഷിക്കാനായി യാത്ര തിരിച്ച നവദമ്പതികള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അമേരിക്കയിലെ ലാസ് വേഗാസിലാണ് അപകടമുണ്ടായത്. ദില്ലി സ്വദേശികളായ ലോവിഷ് ഭാനോട്ട്(28), അനുപമ(26)എന്നിവരാണ് മരിച്ചത്.
ഒരുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ അവസാന ആഴ്ചയിലാണ് ഇവര്‍ ഹണിമൂണിനായി അമേരിക്കയിലേയ്ക്ക് തിരിച്ചത്. ഡിസംബര്‍ 15ന് തിരികെ നാട്ടിലെത്താനായിരുന്നു തീരുമാനം.
സണ്ടെന്‍സ് ഹെലികോപ്‌റ്റേര്‍സ് കമ്പനിയുടെ കോപ്റ്ററാണ് ഇവര്‍ സഞ്ചരിക്കുന്നതിനിടെ തകര്‍ന്നത്. വിമാനക്കമ്പനി സുരക്ഷാ കാര്യങ്ങളില്‍ വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
എംബിഎ ബിരുദധാരിയായ ലോവിഷ് ഒരു സ്വകാര്യ കമ്പനിയില്‍ സിഇഒയാണ്. ലോവിഷ് യാത്രക്കായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുകയായിരുന്നുവത്രേ. അപകടം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നും നാട്ടിലേയ്ക്ക് കൊണ്ടുവരാനായി ഇവരുടെ ശരീരാവശിഷ്ടങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് അറിഞ്ഞിരിക്കുന്നതെന്നും ഇവരുടെ ബന്ധുക്കള്‍ പറയുന്നു.












Click it and Unblock the Notifications