ഭാജിയുടെ ഫോം പോയി, പിന്നാലെ പാസ്പോര്ട്ടും

സുഹൃത്തിനൊപ്പം ദില്ലിയില്‍ കര്‍ണാലയിലേക്ക് കാറില്‍ വന്ന ഭാജിയ്ക്ക് മധുബന്‍ എന്ന സ്ഥലത്തുവച്ച് ഒരു കാപ്പി കുടിയ്ക്കണമെന്ന് തോന്നിയതാണ് കുഴപ്പമായത്. കാര്‍ ലോക്ക് ചെയ്ത് കോഫി കുടിയ്ക്കാന്‍ പോയ ഭാജി തിരിച്ചുവന്നപ്പോള്‍ കണ്ടത് ചില്ല് തകര്‍ത്ത് കൊള്ളയടിക്കപ്പെട്ട കാറാണ്.
കാറില്‍ സൂക്ഷിച്ചിരുന്ന ഹര്‍ഭജന്റെ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്. സുഹൃത്തിനൊപ്പം തന്റെ ഫോര്‍ഡ് എന്‍ഡവര്‍ കാറിലാണ് ഭാജി ദില്ലിയിലേക്ക് വന്നത്.
ബാഗിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും പത്ത് ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടതായി ഹര്‍ഭജന്‍ പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡ് മരവിപ്പിച്ചതായി ഹര്‍ഭജന്‍ പറഞ്ഞു. മറ്റെന്തു കൊണ്ടുപോയാലും പാസ്‌പോര്‍ട്ടെങ്കിലും തിരിച്ചുതരണമെന്ന് ഭാജി മോഷ്ടാക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്തായാലും നിലവിലെ ഫോമില്‍ ഉടന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിയില്ലാത്തതിനാല്‍ പാസ്‌പോര്‍ട്ട് പോയത് വലിയ പ്രശ്‌നമുണ്ടാക്കില്ലെന്ന് കരുതാം.












Click it and Unblock the Notifications