ക്രോര്‍പതി: സുശീലിന് ഇതേവരെ പണം കിട്ടിയില്ല

കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലിചെയ്യുന്ന സുശീലിന് ഇതുവരെ സമ്മാനത്തുക ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ബിഗ് ബി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പരിപാടി സംപ്രേഷണം ചെയ്തുകഴിഞ്ഞ് 60ദിവസത്തിനുള്ളില്‍ സമ്മാനത്തുക ചെക്കായി നല്‍കുകയെന്നതാണ് സോണി ചാനലിന്റെ രീതിയെന്നും ബിഗ് ബി പറഞ്ഞു.
നവംബര്‍ 2നായിരുന്നു സുശീല് 5കോടി നേടിയ പരിപാടി സംപ്രേഷണം ചെയ്തത്. റിയാലിറ്റിഷോയില്‍ വിജയിച്ചതിനെത്തുടര്‍ന്ന് പല സംഘടനകളും സംഭാവനകളും മറ്റുമാവശ്യപ്പെട്ട് തന്നെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ പണം ഇതുവരെ കിട്ടിയിട്ടില്ലെന്നും സുശീല്‍ നേരത്തേ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാനലില്‍ നിന്നും ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും സുശീല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഗ് ബി ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications