Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയുടെ ജന്മദിനത്തിന് അശ്ലീലനൃത്തം

Sonia Gandhi
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അശ്ലീല നൃത്തം നടന്നതായി റിപ്പോര്‍ട്ട്. മുംബൈയിലാണ് ഡിസംബര്‍ 9ന് വെള്ളിയാഴ്ച സോണിയയുടെ 66ആം ജന്മദിനാഘോഷപരിപാടിയില്‍ പ്രവര്‍ത്തകര്‍ അശ്ലീലനൃത്തമാടിയത്.

ഈ സംഭവം അറിഞ്ഞ് താന്‍ ഞെട്ടിയെന്നും ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയ്ക്ക് മാനക്കേടുണ്ടാക്കുമെന്നുമാണ് മുംബൈയിലെ കോണ്‍ഗ്രസ് വക്താവ് നിസാമുദ്ദീന്‍ റയാന്‍ പറയുന്നത്. ഇത്തരമൊരു പരിപാടിയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും നിസാമുദ്ദീന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരിപാടിയുടെ സിഡി പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ ഇതിന്റെ സംഘാടകര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സോണിയയുടെ ജന്മദിന പരിപാടിയ്ക്ക് ഇത്തരത്തിലൊരു നാണംകെട്ട നടപടിയുണ്ടാവുകയെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നിസാമുദ്ദീന്‍ പറഞ്ഞു.

ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പരിപാടിയ്ക്ക് ദേശഭക്തിഗാനങ്ങളാണ് ഉപയോഗിച്ചതെന്നുമാണ് പരിപാടിയില്‍ പങ്കെടുത്ത പാര്‍ട്ടി നേതാവ് ഗുരുദാസ് കാമത്ത് പറയുന്നത്. എന്നാല്‍ താന്‍ സ്ഥലത്തുനിന്നും പോന്നശേഷം അശ്ലീനൃത്തം നടന്നോ എന്നതിനെക്കുറിച്ചറിയില്ലെന്നും ഇദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+