യുവതിയെ കത്തിമുനയില്‍ പീഡിപ്പിച്ച് ചിത്രമെടുത്തു
ഇന്‍ഡോര്‍: ആശുപത്രി ജീവനക്കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയും രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായി പരാതി. ഡിസംബര്‍ 11ന് ഞായറാഴ്ചയാണ് പീഡനത്തിനിരയായ സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്.
അക്രമം നടത്തിയ സംഘത്തിനെതിരെ ഇന്‍ഡോര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബന്ധുവിന്റെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ രാജ എന്ന യുവാവുമായി ജൂണിലാണ് ആശുപത്രി ജീവനക്കാരി പരിചയപ്പെട്ടത്.
പിന്നീട് ഒരു ദിവസം ബന്ധുവിന് കടുത്ത വേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരെ രാജ ഒരു ഫഌറ്റില്‍ എത്തിക്കുകയായിരുന്നു. അവിടെ രണ്ട് കൂട്ടുകാരോടൊപ്പം ഇയാള്‍ യുവതിയെ മാനഭംഗപ്പെടുത്തുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നുവത്രേ.
നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍ നിന്നും മാസം തോറും 5000 രൂപ എന്നകണക്കിന് തട്ടിയെടുക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിലുണ്ട്.
ഇത്തരത്തില്‍ അഞ്ച് മാസം പണം പറ്റിയശേഷം ഇപ്രാവശ്യം ഇയാള്‍ 50000 രൂപ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാവാതെ യുവതി പൊലസിനെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications