രാഹുല്‍ ഈശ്വര്‍ ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ചു

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം നടന്നത്, മഹേശ്വരരുടെ മകളുടെ മകനാണ് രാഹുല്‍ ഈശ്വര്‍. ബോര്‍ഡിന്റേയോ തന്ത്രിയുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ ശ്രീകോവിലില്‍ പൂജ ചെയ്യാന്‍ രാഹുല്‍ ഈശ്വറിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ തടഞ്ഞത്.
ശ്രീകോവിലിനുള്ളല്‍ ആരൊക്കെ കയറണമെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം തന്ത്രിയ്ക്കാണെന്നും അചാരാനുഷ്ഠാനങ്ങളില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്നും ഇതില്‍ ഇടപെടാന്‍ ദേവസ്വം അധികൃതര്‍ക്ക് അവകാശമില്ലെന്നും രാഹുല്‍ പറഞ്ഞു. തന്ത്രികുടുംബത്തിനെതിരെ ഗൂഡാലോചന നടക്കുന്നതായി സംശയമുണ്ടെന്നും രാഹുല്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം അനുമതിയില്ലാതെ ശ്രീകോവിലില്‍ കയറാന്‍ ശ്രമിക്കുന്നത് ആരായാലും നടപടി സ്വീകരിക്കുമെന്നും രാഹുലിന് കയറാന്‍ അനുവദിക്കില്ലെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications