അഴീക്കോടിനെ എയര്‍ബെഡിലേയ്ക്ക് മാറ്റി

തിങ്കളാഴ്ച ഉച്ചയ്ക്കും രാത്രിയ്ക്കും അദ്ദേഹം ഭക്ഷണം കഴിച്ചുവന്നും എയര്‍ബെഡിലേയ്ക്ക് മാറ്റിയെന്നും ആശുപത്രിയില്‍ നിന്നറിയിച്ചു.
അഴീക്കോടിനെക്കാണാനായി ആശുപത്രിയില്‍ പ്രമുഖരുടെ വരവ് തുടരുകയാണ്. തിങ്കളാഴ്ച കാണാന്‍ വന്നവരോടാണ് വീട്ടില്‍ പോകാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘമാണ് അഴീക്കോടിനെ ചികിത്സിക്കുന്നത്. സര്‍ക്കാര്‍ ചെലവിലാണ് ചികിത്സ.
സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, മന്ത്രി പി.ജെ. ജോസഫ്, മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍, കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍, കെ.ടി. ജലീല്‍, സംവിധായകന്‍ ബ്ലെസ്സി എന്നിവര്‍ അഴീക്കോടിനെ സന്ദര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications